COVID-19: ഖത്തറിൽ 1365 പേർക്ക് കൂടി രോഗബാധ

Breaking

ഖത്തറിൽ 1365 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 18-നു അറിയിച്ചു. ഇതോടെ ഖത്തറിൽ ആകെ COVID-19 ബാധിതർ 33969 ആയി.

529 പേർ കൂടി ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. ഇതുവരെ 4899 പേരാണ് ഖത്തറിൽ രോഗമുക്തരായത്. നിലവിൽ 29055 പേരാണ് ചികിത്സയിൽ തുടരുന്നത്. ഖത്തറിൽ COVID-19 ബാധിച്ച് ആകെ 15 പേരാണ് മരിച്ചത്.