COVID-19: ഖത്തറിൽ 1637 പേർക്ക് കൂടി രോഗബാധ

Breaking

ഖത്തറിൽ 1637 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 19-നു അറിയിച്ചു. ഇതോടെ ഖത്തറിൽ ആകെ COVID-19 ബാധിതർ 35606 ആയി.

735 പേർ കൂടി ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. ഇതുവരെ 5634 പേരാണ് ഖത്തറിൽ രോഗമുക്തരായത്. നിലവിൽ 29957 പേരാണ് ചികിത്സയിൽ തുടരുന്നത്. ഖത്തറിൽ ഇതുവരെ പതിനഞ്ച് പേരാണ് COVID-19 ബാധിച്ച് മരിച്ചത്.