ഖത്തർ: 776 പേർക്ക് കൂടി COVID-19

Breaking

ഖത്തറിൽ 776 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 2-നു അറിയിച്ചു. ഇതോടെ ഖത്തറിൽ ആകെ COVID-19 ബാധിതരുടെ എണ്ണം 14872 ആയിട്ടുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗം പേരും വിദേശ തൊഴിലാളികളാണ്.

ഇന്ന് 98 പേർ രോഗമുക്തി നേടിയതായി മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതോടെ ഖത്തറിൽ രോഗം ഭേദമായവരുടെ എണ്ണം 1534 ആയി. ഇതുവരെ 12 പേരാണ് രാജ്യത്ത് COVID-19 നെ തുടർന്ന് മരിച്ചത്.