COVID-19: ഖത്തറിൽ 1491 പേർക്ക് കൂടി രോഗബാധ; 1 മരണം

Breaking

ഖത്തറിൽ 1491 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 20-നു അറിയിച്ചു. ഇതോടെ ഖത്തറിൽ ആകെ COVID-19 ബാധിതർ 37097 ആയി.

966 പേർ കൂടി ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. ഇതുവരെ 6600 പേരാണ് ഖത്തറിൽ രോഗമുക്തരായത്. നിലവിൽ 30481 പേരാണ് ചികിത്സയിൽ തുടരുന്നത്.

കൊറോണ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന ഒരാൾ കൂടി രാജ്യത്ത് മരിച്ചതായും മന്ത്രാലയം കൂട്ടിച്ചേർത്തു. ഖത്തറിൽ ഇതുവരെ 16 പേരാണ് COVID-19 ബാധിച്ച് മരിച്ചത്.