ഖത്തറിൽ 1130 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 9-നു അറിയിച്ചു. ഇതോടെ ഖത്തറിൽ ആകെ COVID-19 ബാധിതർ 21331 ആയി.
129 പേർ കൂടി ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. ഇതുവരെ 2499 പേരാണ് ഖത്തറിൽ രോഗമുക്തരായത്. നിലവിൽ 18819 പേരാണ് ചികിത്സയിൽ തുടരുന്നത്.
COVID-19 നെ തുടർന്ന് ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. 52 വയസുള്ള ഒരു പ്രവാസിയാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെത്തുടർന്നുള്ള മരണം 13 ആയി.