2022 ഫെബ്രുവരി മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി. 2022 ജനുവരി 31-നാണ് ഖത്തർ എനർജി ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.
ഈ അറിയിപ്പ് പ്രകാരം, രാജ്യത്ത് പ്രീമിയം പെട്രോൾ വിലയിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ എന്നിവയുടെ വിലയിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് മാറ്റം വരുത്തിയിട്ടില്ല.
2022 ഫെബ്രുവരി മാസത്തിലെ ഖത്തറിലെ ഇന്ധന വില:
- പ്രീമിയം പെട്രോൾ – ലിറ്ററിന് 2.05 റിയാൽ. (2022 ജനുവരി മാസത്തിൽ ലിറ്ററിന് 2.00 റിയാൽ)
- സൂപ്പർ ഗ്രേഡ് പെട്രോൾ – ലിറ്ററിന് 2.10 റിയാൽ. (2022 ജനുവരി മാസത്തിൽ ലിറ്ററിന് 2.10 റിയാൽ)
- ഡീസൽ – ലിറ്ററിന് 2.05 റിയാൽ. (2022 ജനുവരി മാസത്തിൽ ലിറ്ററിന് 2.05 റിയാൽ)