തങ്ങളുടെ കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളുടെ ഈ വർഷത്തെ ഈദ് അവധി ദിനങ്ങളിലെ പ്രവർത്തനസമയങ്ങൾ സംബന്ധിച്ച് ഹമദ് മെഡിക്കൽ കോർപറേഷൻ (HMC) അറിയിപ്പ് നൽകി. 2023 ഏപ്രിൽ 18-ന് വൈകീട്ടാണ് HMC ഇക്കാര്യം അറിയിച്ചത്.
ഈദ് അവധിദിനങ്ങളിൽ തങ്ങളുടെ കീഴിലുള്ള അടിയന്തിര ചികിത്സാ സേവനങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് HMC വ്യക്തമാക്കിയിട്ടുണ്ട്. ഈദ് അവധി ദിനങ്ങളിൽ HMC-യുടെ കീഴിലുള്ള ആരോഗ്യ സേവനങ്ങൾ താഴെ പറയുന്ന സമയക്രമം പാലിച്ച് പ്രവർത്തിക്കുന്നതാണ്:
- അടിയന്തിര ചികിത്സകൾ നൽകുന്ന എമർജൻസി സെന്ററുകൾ അവധിദിനങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ്.
- 14 വയസ് വരെയുള്ള കുട്ടികൾക്ക് അടിയന്തിര ചികിത്സകൾ നൽകുന്നതിനുള്ള പീഡിയാട്രിക് എമർജൻസി സെന്ററുകൾ അവധിദിനങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ്.
- ആംബുലൻസ് സേവനങ്ങൾ അവധിദിനങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ്.
- ഔട്ട് പേഷ്യന്റ് ക്ലിനിക്കുകൾ ഏപ്രിൽ 19 മുതൽ ഏപ്രിൽ 27 വരെ പ്രവർത്തിക്കുന്നതല്ല. ഈ ക്ലിനിക്കുകൾ ഏപ്രിൽ 30 മുതൽ തുറന്ന് പ്രവർത്തിക്കുന്നതാണ്.
- അടിയന്തിര ഘട്ടങ്ങളിലെ വിദഗദ്ധാഭിപ്രായാന്വേഷണവിഭാഗമായ ‘അർജന്റ്റ് കൺസൾട്ടേഷൻ സർവീസ്’ ഏപ്രിൽ 19 മുതൽ ഏപ്രിൽ 27 വരെ പ്രവർത്തിക്കുന്നതല്ല. ഈ സേവനം ഏപ്രിൽ 30 മുതൽ പുനരാരംഭിക്കുന്നതാണ്.
- നാഷണൽ മെന്റൽ ഹെൽത്ത് ഹെല്പ് ലൈൻ ഏപ്രിൽ 19, 20 ദിനങ്ങളിലെ രാവിലെ 8 മുതൽ രാത്രി 8 വരെ പ്രവർത്തിക്കുന്നതാണ്. ഈ സേവനം ഏപ്രിൽ 21 മുതൽ 25 വരെ പ്രവർത്തിക്കുന്നതല്ല. ഏപ്രിൽ 26 മുതൽ 29 വരെ ഈ സേവനം ദിനവും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 മണിവരെ പ്രവർത്തിക്കുന്നതാണ്. ഏപ്രിൽ 30 മുതൽ ഈ സേവനം സാധാരണ രീതിയിൽ ലഭ്യമാകുന്നതാണ്.
- ഫാർമസി ഹോം ഡെലിവറി സേവനങ്ങൾ ഏപ്രിൽ 19 മുതൽ ഏപ്രിൽ 27വരെ പ്രവർത്തിക്കുന്നതല്ല. ഈ സേവനം ഏപ്രിൽ 30 മുതൽ പുനരാരംഭിക്കുന്നതാണ്.
- 16000 എന്ന ഗവൺമെന്റ് ഹെൽത്ത്കെയർ ഹോട്ട് ലൈൻ എല്ലാദിവസവും 24 മണിക്കൂർ പ്രവർത്തിക്കുന്നതാണ്.
- HMC-യുടെ വെസ്റ്റ് എനർജി സെന്ററിലെ ബ്ലഡ് ഡോണർ കേന്ദ്രം ഏപ്രിൽ 21, 22 തീയതികളിൽ പ്രവർത്തിക്കുന്നതല്ല. ഏപ്രിൽ 23 മുതൽ 27 വരെ ഈ കേന്ദ്രം രാവിലെ 10 മണിമുതൽ രാത്രി 8 മണിവരെ പ്രവർത്തിക്കുന്നതാണ്. ഈ കേന്ദ്രം ഏപ്രിൽ 28-ന് അവധിയായിരിക്കും. ഈ കേന്ദ്രം ഏപ്രിൽ 29-ന് രാവിലെ 10 മണിമുതൽ രാത്രി 8 മണിവരെ പ്രവർത്തിക്കുന്നതാണ്.