2021 ഏപ്രിൽ 11 മുതൽ തങ്ങളുടെ സേവനകേന്ദ്രങ്ങളിൽ നിന്ന് ദിനവും വൈകീട്ടുള്ള പ്രവർത്തനസമയങ്ങളിൽ പൊതുജനങ്ങൾക്ക് സേവനങ്ങൾ നൽകുന്നത് താത്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതായി ഖത്തർ മിനിസ്ട്രി ഓഫ് അഡ്മിനിസ്ട്രേറ്റീവ് ഡവലപ്പ്മെന്റ്, ലേബർ ആൻഡ് സോഷ്യൽ അഫയേഴ്സ് (ADLSA) അറിയിച്ചു. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ADLSA സേവന കേന്ദ്രങ്ങളിൽ നിന്ന് വൈകീട്ടുള്ള പ്രവർത്തനസമയങ്ങളിലെ സേവനങ്ങൾ നിർത്തലാക്കുന്നത് തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
ഏപ്രിൽ 9-ന് വൈകീട്ടാണ് ADLSA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. വൈകുന്നേരങ്ങളിൽ സേവനകേന്ദ്രങ്ങളിൽ അനുഭവപ്പെടുന്ന വലിയ തിരക്ക് ഒഴിവാക്കുന്നതിനും, അതിലൂടെ COVID-19 വ്യാപനം തടയുന്നതിനുമായാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.