2022 മാർച്ച് 19-ന് ദോഹ മെട്രോയുടെ ഗോൾഡ് ലൈൻ റൂട്ടിലെ മെട്രോലിങ്ക് സേവനങ്ങൾ പൂർണ്ണമായും ഇലക്ട്രിക് ബസുകൾ ഉപയോഗിച്ച് നൽകിയതായി ഖത്തർ മോവസലാത് അറിയിച്ചു. മാർച്ച് 19-ന് ഗോൾഡ് ലൈനിൽ മെട്രോ ട്രെയിൻ സേവനങ്ങൾക്ക് പകരമായി ഇതരമാര്ഗങ്ങളിലുള്ള യാത്രാ സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് പൂർണ്ണമായും ഇലക്ട്രിക് ബസുകൾ മാത്രമടങ്ങിയ വാഹനവ്യൂഹം ഉപയോഗിച്ചത്.
“മെട്രോ ഗോൾഡ് ലൈനിലെ ഇതരമാര്ഗങ്ങളിലുള്ള യാത്രാ സേവനങ്ങൾ: 100% പുത്തൻ ഇലക്ട്രിക് ബസുകളുടെ സഹായത്താൽ നടപ്പിലാക്കി”, മോവസലാത് ട്വിറ്ററിൽ കുറിച്ചു.
സാങ്കേതികവിദ്യകൾ പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി മാർച്ച് 19, മാർച്ച് 25 തീയതികളിൽ ഗോൾഡ് ലൈനിൽ മെട്രോ ട്രെയിൻ സേവനം തടസപ്പെടുമെന്നും, ഗോൾഡ് ലൈനിൽ മെട്രോ ട്രെയിൻ സേവനങ്ങൾക്ക് പകരമായി ഇതരമാര്ഗങ്ങളിലുള്ള യാത്രാ സേവനങ്ങൾ നൽകുമെന്നും ഖത്തർ റെയിൽ അധികൃതർ നേരത്തെ അറിയിച്ചിരുന്നു.
Cover Image: Mowasalat Qatar (@Mowasalat_QAT)