ഓൺലൈൻ വെർച്വൽ സംവിധാനവുമായി നാഷണൽ മ്യൂസിയം ഓഫ് ഖത്തർ

GCC News

നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നാഷണൽ മ്യൂസിയം ഓഫ് ഖത്തർ ‘NMoQ Explorer’ എന്ന ഓൺലൈൻ വെർച്വൽ റിയാലിറ്റി സംവിധാനം പുറത്തിറക്കി. 2023 മാർച്ച് 28-ന് ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

മൈക്രോസോഫ്റ്റുമായി ചേർന്നാണ് നാഷണൽ മ്യൂസിയം ഓഫ് ഖത്തർ ഈ ഓൺലൈൻ വെർച്വൽ റിയാലിറ്റി സംവിധാനം ഒരുക്കിയിരിക്കുന്നത്. ‘NMoQ Explorer’ എന്ന ഈ സംവിധാനത്തിലൂടെ നാഷണൽ മ്യൂസിയം ഓഫ് ഖത്തറിലെ പ്രദർശനങ്ങൾ സന്ദർശകർക്ക് ഓൺലൈനിലൂടെ ആസ്വദിക്കാവുന്നതാണ്.

Source: Screen grab of https://explorer.nmoq.org.qa.

https://explorer.nmoq.org.qa/ എന്ന വിലാസത്തിൽ നിന്ന് ‘NMoQ Explorer’ ലഭ്യമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നോളജ് മൈനിങ്ങ് സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിയാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.

Source: Screen grab of https://explorer.nmoq.org.qa.

ഓൺലൈൻ കളക്ഷൻ, ഇന്റർആക്റ്റീവ് ടൈംലൈൻ, ആർക്കിയോളജി ആൻഡ് ഹെറിറ്റേജ് മാപ്പ്, മ്യൂസിയം മാപ്പ് തുടങ്ങിയ വിവിധ സേവനങ്ങൾ ഇംഗ്ളീഷിലും, അറബിയിലും ഇപ്പോൾ ഈ ഓൺലൈൻ സംവിധാനത്തിൽ ലഭ്യമാണ്. മ്യൂസിയത്തിന്റെ 360 ഡിഗ്രി ഇന്റർആക്റ്റീവ് ടൂർ, എല്ലാ ഭാഷകളിലും സേവനം നൽകുന്ന ചാറ്റ്ബോട്ട് എന്നിവ താമസിയാതെ ഈ ഓൺലൈൻ സംവിധാനത്തിൽ ഉൾപ്പെടുത്തുന്നതാണ്.

Cover Image: Qatar News Agency.