ഖത്തർ: ഒമർ അൽ മുഖ്‌താർ, അൽ ജാമിയ സ്ട്രീറ്റുകളിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

GCC News

2021 ഓഗസ്റ്റ് 13, വെള്ളിയാഴ്ച്ച മുതൽ ഒമർ അൽ മുഖ്‌താർ, അൽ ജാമിയ സ്ട്രീറ്റുകളിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. ഒമർ അൽ മുഖ്‌താർ, അൽ ജാമിയ സ്ട്രീറ്റുകൾ കൂടിച്ചേരുന്നയിടത്ത്, ഒമർ അൽ മുഖ്‌താർ സ്ട്രീറ്റിൽ നിന്ന് അൽ ജാമിയ സ്ട്രീറ്റിലേക്കുള്ള ഇടത്തേക്ക് തിരിയുന്ന ലേനിലും, തിരികെയുള്ള ലേനിലുമാണ് ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

ഒമർ അൽ മുഖ്‌താർ, അൽ ജാമിയ സ്ട്രീറ്റുകൾ കൂട്ടിച്ചേരുന്നയിടത്തുള്ള മറ്റു ട്രാഫിക്ക് ലേനുകൾക്ക് തടസമുണ്ടാകില്ല. 2021 ഓഗസ്റ്റ് 13, വെള്ളിയാഴ്ച്ച മുതൽ ഒരു മാസത്തേക്കാണ് ഈ താത്കാലിക ഗതാഗത നിയന്ത്രണമെന്നും പബ്ലിക് വർക്സ് അതോറിറ്റി വ്യക്തമാക്കി.

Source: Ashgal Qatar.

ഈ മേഖലയിലെ ഓടകളുടെയും, മഴവെള്ളം ഒഴിഞ്ഞു പോകുന്നതിനുള്ള സംവിധാനങ്ങളുടെയും നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.