ഖത്തർ: പള്ളികളിൽ പാലിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് അധികൃതർ അറിയിപ്പ് നൽകി

GCC News

പ്രാർത്ഥനകൾക്കായി രാജ്യത്തെ പള്ളികളിലെത്തുന്നവർ പാലിക്കേണ്ട COVID-19 സുരക്ഷാ മുൻകരുതൽ നടപടികൾ സംബന്ധിച്ച് ഖത്തർ മിനിസ്ട്രി ഓഫ് ഔഖാഫ് ആൻഡ് ഇസ്ലാമിക് അഫയേഴ്‌സ് അറിയിപ്പ് നൽകി. പള്ളികളിൽ പാലിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ അധികൃതർ ഈ അറിയിപ്പിലൂടെ പൊതു സമൂഹത്തെ ഓർമ്മപ്പെടുത്തി.

“മഹാമാരിയുടെ വ്യാപനം തടയുന്നതിനായി, നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ജനങ്ങളെ ഞങ്ങൾ ഓർമ്മപ്പെടുത്തുന്നു.”, ജനുവരി 31-ന് വൈകീട്ട് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ അറിയിപ്പിലൂടെ മന്ത്രാലയം വ്യക്തമാക്കി.

  • വീടുകളിൽ നിന്ന് അംഗശുദ്ധി വരുത്തിയ ശേഷം പള്ളികളിലെത്താൻ ശ്രദ്ധിക്കേണ്ടതാണ്.
  • പള്ളികളിൽ പ്രവേശിക്കുന്നതിന് ‘Ehtiraz’ ആപ്പ് നിർബന്ധമാണ്.
  • കയ്യുറകൾ ധരിച്ചിട്ടുള്ള അവസരങ്ങളിൽ പോലും ഹസ്തദാനം ഒഴിവാക്കേണ്ടതാണ്.
  • പള്ളികളിലെത്തുന്നവർ പ്രാർത്ഥനയ്ക്കുള്ള പായകൾ കൊണ്ടുവരേണ്ടതാണ്. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള ഇടങ്ങളിൽ മാത്രം അവ വിരിക്കേണ്ടതാണ്.
  • പള്ളികളിലെത്തുന്നവർക്ക് മാസ്ക് നിർബന്ധമാണ്.
  • പ്രാർത്ഥനകൾക്കായി വിശുദ്ധ ഖുർആൻ സ്വയം കൊണ്ടുവരേണ്ടതാണ്.

Photo: Andrew Wiseman.