ഖത്തർ: മാർച്ച് 18 വരെ ശക്തമായ കാറ്റിന് സാധ്യത

GCC News

2023 മാർച്ച് 18, ശനിയാഴ്ച വരെ രാജ്യത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. 2023 മാർച്ച് 16-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

മാർച്ച് 16, 17, 18 എന്നീ ദിനങ്ങളിൽ ഖത്തറിൽ കാറ്റ് ശക്തമാകുമെന്നും, കടൽ പ്രക്ഷുബ്ധമാകുന്നതിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടി.

മാർച്ച് 17, വെള്ളിയാഴ്ച രാജ്യത്ത് ശക്തമായ കാറ്റ് മൂലം അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മാർച്ച് 17-ന് രാജ്യത്തെ അന്തരീക്ഷ താപനില 19 ഡിഗ്രി സെൽഷ്യസിനും 27 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നും, 10 മുതൽ 20 നോട്ട് വരെ വേഗതയിൽ കാറ്റ് വീശാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

മാർച്ച് 18-ന് അന്തരീക്ഷത്തിൽ പൊടിയുടെ സാന്നിധ്യം ഉണ്ടാകാനിടയുണ്ടെന്നും, അന്തരീക്ഷ താപനില 18 ഡിഗ്രി സെൽഷ്യസിനും 28 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. എട്ട് മുതൽ പതിനെട്ട് നോട്ട് വരെ വേഗതയിലുള്ള വടക്കുപടിഞ്ഞാറൻ കാറ്റ് അനുഭവപ്പെടാമെന്നും ഇത് മൂലം കടലിൽ മൂന്ന് മുതൽ ഏഴ് അടിവരെ ഉയരമുള്ള തിരമാലകളുണ്ടാകാമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.