ഖത്തർ: Ehteraz ആപ്പിൽ മാറ്റം വരുത്തി; മൂന്നാം ഡോസ് വാക്സിൻ വിവരങ്ങൾ ഉൾപ്പെടുത്തി

GCC News

ഓരോ വ്യക്തിയുടെയും മൂന്നാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് സംബന്ധമായ വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഖത്തറിലെ Ehteraz ആപ്പിൽ മാറ്റം വരുത്തി. പുതുക്കിയ ഈ ആപ്പിന്റെ വാക്സിൻ പേജിൽ മൂന്നാം ഡോസ് വാക്സിൻ കുത്തിവെപ്പിന്റെ തീയതി പുതിയതായി ഉൾപ്പെടുത്തിയിട്ടുണ്ട്.

ആദ്യ രണ്ട് ഡോസുകൾ സ്വീകരിച്ച തീയതികൾ, വാക്സിനെടുത്തതായുള്ള സ്റ്റാറ്റസ് എന്നിവയ്‌ക്കൊപ്പമാണ് മൂന്നാം ഡോസ് വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ ഉയർന്ന രോഗസാധ്യതയുള്ള വിഭാഗങ്ങൾക്ക് COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകുന്ന നടപടികൾ 2021 സെപ്റ്റംബർ 15, ബുധനാഴ്ച്ച മുതൽ ആരംഭിക്കുമെന്നുള്ള ഖത്തർ ആരോഗ്യ മന്ത്രാലയത്തിന്റെ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ആപ്പിൽ ഈ മാറ്റങ്ങൾ വരുത്തിയത്.

ഫൈസർ ബയോഎൻടെക്, മോഡർന എന്നീ വാക്സിൻ കുത്തിവെപ്പുകളെടുത്തിട്ടുള്ള ഉയർന്ന രോഗസാധ്യതയുള്ള വിഭാഗങ്ങൾക്ക് രണ്ടാം ഡോസ് എടുത്ത് എട്ട് മാസം പൂർത്തിയാക്കുന്നതോടെയാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്.