രോഗസാധ്യത തീരെ കുറവുള്ളതായി കണക്കാക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ നവംബർ 15, ഞായറാഴ്ച്ച മുതൽ മാറ്റങ്ങൾ വരുത്തുന്നതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഖത്തറിലേക്ക് പ്രവേശിക്കുന്നതിനുള്ള യാത്രാ നിർദ്ദേശങ്ങൾ, ക്വാറന്റീൻ നിർദ്ദേശങ്ങൾ മുതലായവ ഈ പട്ടിക മാനദണ്ഡമാക്കിയാണ് നടപ്പിലാക്കുന്നത്.
ഖത്തറിലേയും, മറ്റു രാജ്യങ്ങളിലെയും കൊറോണ വൈറസ് സാഹചര്യങ്ങൾക്കനുസരിച്ചാണ് ഈ പട്ടിക തയ്യാറാക്കുന്നത്. നിലവിൽ 48 രാജ്യങ്ങളെ രോഗസാധ്യത തീരെ കുറവുള്ളതായി രാജ്യങ്ങളായി ഉൾപ്പെടുത്തിയിരുന്ന ഖത്തർ, ഈ പുതുക്കിയ പട്ടിക പ്രകാരം ഇത് 23 രാജ്യങ്ങളാക്കി വെട്ടിക്കുറച്ചിട്ടുണ്ട്.
ഖത്തർ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ലാബുകളിൽ നിന്നുള്ള COVID-19 റിസൾട്ടുകളുമായി രോഗസാധ്യത തീരെ കുറവുള്ള രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് വിമാനത്താവളത്തിലെത്തിയ ശേഷമുള്ള COVID-19 ടെസ്റ്റ് ഒഴിവാക്കാവുന്നതാണ്. വിമാനത്താവളത്തിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് മുന്നിൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയ ശേഷം ഇവർക്ക് 7 ദിവസത്തെ ക്വാറന്റീനിൽ പ്രവേശിക്കാവുന്നതാണ്.
നവംബർ 15 മുതൽ ഖത്തറിൽ നിലവിൽ വരുന്ന രോഗസാധ്യത തീരെ കുറവുള്ള രാജ്യങ്ങളുടെ പട്ടിക താഴെ നൽകിയിട്ടുണ്ട്:
Sl No. | Countries |
---|---|
1 | Brunei Darussalam |
2 | Thailand |
3 | China A. Hong Kong SAR – China B. Macau SAR – China |
4 | New Zealand |
5 | Vietnam |
6 | Malaysia |
7 | South Korea |
8 | Finland |
9 | Latvia |
10 | Estonia |
11 | Norway |
12 | Greece |
13 | Japan |
14 | Canada |
15 | Turkey |
16 | Australia |
17 | Sweden |
18 | Maldives |
19 | Mexico |
20 | Singapore |
21 | Chile |
22 | Iran |
23 | Mauritius |
https://covid19.moph.gov.qa/EN/Pages/Countries-Classified-Low-Risk-of-COVID-19.aspx എന്ന വിലാസത്തിൽ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രഖ്യാപിച്ചിട്ടുള്ള രോഗസാധ്യത തീരെ കുറവുള്ള രാജ്യങ്ങളുടെ പട്ടിക ലഭ്യമാണ്. ഈ പട്ടിക ഓരോ രണ്ടാഴ്ച്ച തോറും ആഗോള സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം പുതുക്കുന്നതാണ്.