രോഗസാധ്യത തീരെ കുറവുള്ളതായി കണക്കാക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒക്ടോബർ 22, വ്യാഴാഴ്ച്ച മുതൽ ഖത്തർ ആരോഗ്യ മന്ത്രാലയം മാറ്റങ്ങൾ വരുത്തി. ഖത്തറിലേക്ക് പ്രവേശിക്കുന്നതിനുള്ള യാത്രാ നിർദ്ദേശങ്ങൾ, ക്വാറന്റീൻ നിർദ്ദേശങ്ങൾ മുതലായവ ഈ പട്ടിക മാനദണ്ഡമാക്കിയാണ് നടപ്പിലാക്കുന്നത്.
ഖത്തറിലേയും, മറ്റു രാജ്യങ്ങളിലെയും കൊറോണ വൈറസ് സാഹചര്യങ്ങൾക്കനുസരിച്ചാണ് ഈ പട്ടിക തയ്യാറാക്കുന്നത്. 48 രാജ്യങ്ങളെയാണ് പുതുക്കിയ പട്ടിക പ്രകാരം രോഗസാധ്യത തീരെ കുറവുള്ളതായി രാജ്യങ്ങളായി ഖത്തർ പ്രഖ്യാപിച്ചിട്ടുള്ളത്. രോഗസാധ്യത തീരെ കുറവുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക്, ഖത്തറിൽ പ്രവേശിച്ച ശേഷം വിമാനത്താവളത്തിൽ വെച്ച് COVID-19 ടെസ്റ്റിംഗ് നടത്തിയ ശേഷം ഒരാഴ്ച്ച ഹോം ക്വാറന്റീനിൽ തുടരാവുന്നതാണ്.
ഒക്ടോബർ 22 മുതൽ ഖത്തറിൽ നിലവിൽ വന്നിട്ടുള്ള രോഗസാധ്യത തീരെ കുറവുള്ള രാജ്യങ്ങളുടെ പട്ടിക താഴെ നൽകിയിട്ടുണ്ട്:
| Sl No. | Countries |
|---|---|
| 1 | Brunei Darussalam |
| 2 | Thailand |
| 3 | China A. Hong Kong SAR – China B. Macau SAR – China |
| 4 | New Zealand |
| 5 | Vietnam |
| 6 | Malaysia |
| 7 | South Korea |
| 8 | Cuba |
| 9 | Hungary |
| 10 | Finland |
| 11 | Latvia |
| 12 | Estonia |
| 13 | Norway |
| 14 | Italy |
| 15 | Lithuania |
| 16 | Greece |
| 17 | Slovakia |
| 18 | Ireland |
| 19 | Germany |
| 20 | Slovenia |
| 21 | Japan |
| 22 | Denmark |
| 23 | Cyprus |
| 24 | United Kingdom |
| 25 | Canada |
| 26 | Turkey |
| 27 | Poland |
| 28 | Austria |
| 29 | Algeria |
| 30 | Netherlands |
| 31 | Iceland |
| 32 | France |
| 33 | Croatia |
| 34 | Switzerland |
| 35 | Morocco |
| 36 | Australia |
| 37 | Belgium |
| 38 | Portugal |
| 39 | Sweden |
| 40 | Uruguay |
| 41 | Bulgaria |
| 42 | Maldives |
| 43 | Malta |
| 44 | Mexico |
| 45 | Romania |
| 46 | Russian Federation |
| 47 | Serbia |
| 48 | Singapore |
https://covid19.moph.gov.qa/EN/Pages/Countries-Classified-Low-Risk-of-COVID-19.aspx എന്ന വിലാസത്തിൽ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രഖ്യാപിച്ചിട്ടുള്ള രോഗസാധ്യത തീരെ കുറവുള്ള രാജ്യങ്ങളുടെ പട്ടിക ലഭ്യമാണ്. ഈ പട്ടിക ഓരോ രണ്ടാഴ്ച്ച തോറും ആഗോള സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം പുതുക്കുന്നതാണ്.

