ഖത്തറിലേക്ക് പ്രവേശിക്കുന്നവർക്ക് ബാധകമാക്കിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങളെക്കുറിച്ച് പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ കണക്കിലെടുക്കരുതെന്ന് പൊതുജനങ്ങളോട് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർക്കും, ഖത്തറിൽ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്കും ഏർപ്പെടുത്തിയിട്ടുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച ഏറ്റവും പുതിയ അറിയിപ്പുകൾ ലഭിക്കുന്നതിനായി മന്ത്രാലയത്തിന്റെ വെബ്സൈറ്റ് പിന്തുടരാനും അധികൃതർ ജനങ്ങളോട് ആഹ്വാനം ചെയ്തു.
2021 ഡിസംബർ 26-ന് രാത്രിയാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഖത്തറിൽ ഏർപ്പെടുത്തിയിട്ടുള്ള COVID-19 യാത്രാ നിബന്ധനകൾ, വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നതിനുള്ള നിബന്ധനകൾ എന്നിവയുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്രോതസ്സായി ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് പിന്തുടരാനും, സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്ന തെറ്റായ ഇത്തരം വിവരങ്ങൾ കണക്കിലെടുക്കരുതെന്നും, അവ മറ്റുള്ളവരുമായി പങ്ക് വെക്കരുതെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.