2024 ജൂലൈ 18, 19 തീയതികളിൽ രാജ്യത്ത് ശക്തമായ കാറ്റ് അനുഭവപ്പെടുന്നതിന് സാധ്യതയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 ജൂലൈ 17-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം, 2024 ജൂലൈ 18, വ്യാഴം, ജൂലൈ 19, വെള്ളി എന്നീ ദിവസങ്ങളിൽ ഖത്തറിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഈ വടക്കുപടിഞ്ഞാറൻ കാറ്റ് ഖത്തറിന്റെ ഉൾപ്രദേശങ്ങളിലും, തീരദേശമേഖലകളിലും ഒരു പോലെ അനുഭവപ്പെടുന്നതാണ്.
ഈ കാറ്റ് മൂലം ഏതാനം പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ പൊടി ഉയരാനിടയുണ്ട്. ഇതിന്റെ ഭാഗമായി കടൽ പ്രക്ഷുബ്ധമാകാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ഈ കാലയളവിൽ 3 മുതൽ 5 വരെ അടി (ഏഴ് അടിവരെ എത്തുന്നതിനും സാധ്യത) ഉയരമുള്ള തിരമാലകൾ അനുഭവപ്പെടുന്നതിനും സാധ്യതയുണ്ട്.
Cover Image: @qatarweather.