രാജ്യത്ത് ഈ വാരാന്ത്യത്തിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി. 2024 ജൂലൈ 31-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം ഖത്തറിൽ 2024 ഓഗസ്റ്റ് 2, വെള്ളിയാഴ്ച മുതൽ ഓഗസ്റ്റ് 4, ഞായറാഴ്ച വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറൻ ദിശയിൽ വീശുന്ന ഈ കാറ്റ് മൂലം അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിനും കാഴ്ച മറയുന്നതിനും സാധ്യതയുണ്ട്.
ഈ കാലയളവിൽ കടൽ പ്രക്ഷുബ്ധമാകാനിടയുണ്ടെന്നും ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കടലിൽ അഞ്ച് മുതൽ പന്ത്രണ്ട് അടിവരെ (ചില സമയങ്ങളിൽ ഇത് പതിനാല് അടിവരെ എത്താം) ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.