ഖത്തർ: അനധികൃത ടാക്സി കമ്പനികൾക്ക് ഗതാഗത മന്ത്രാലയം മുന്നറിയിപ്പ് നൽകി

GCC News

രാജ്യത്ത് പ്രത്യേക ലൈസൻസുകൾ കൂടാതെ പ്രവർത്തിക്കുന്ന അനധികൃത ടാക്സി കമ്പനികൾക്ക് ഖത്തർ ഗതാഗത മന്ത്രാലയം മുന്നറിയിപ്പ് നൽകി. 2023 ഒക്ടോബർ 15-നാണ് ഖത്തർ ഗതാഗത മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

https://twitter.com/MOTQatar/status/1713514681363513738

ഇലക്ട്രോണിക് ആപ്പുകളിലൂടെ ഖത്തറിൽ ടാക്സി സേവനങ്ങൾ നൽകുന്നതിനുള്ള ലൈസൻസുകൾ കേവലം ആറ് കമ്പനികൾക്ക് മാത്രമാണ് നൽകിയിരിക്കുന്നതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഈ അറിയിപ്പ് പ്രകാരം ഖത്തറിൽ താഴെ പറയുന്ന കമ്പനികൾക്ക് മാത്രമാണ് നിലവിൽ ഓൺലൈൻ ടാക്സി സേവനങ്ങൾ നൽകുന്നതിനുള്ള അനുമതിയുള്ളത്:

  • യൂബർ.
  • കാർവാ ടെക്‌നോളജീസ്‌.
  • ക്യൂഡ്രൈവ്.
  • ബദ്ർ.
  • അബെർ.
  • സൂം റൈഡ്.

ഈ മേഖലയിൽ അനധികൃതമായി ടാക്സി സേവനങ്ങൾ നൽകുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Cover Image: Qatar News Agency.