2026 ജനുവരി 3-ന് രാത്രി മുതൽ ജനുവരി 4 പുലർകാലം വരെ ക്വാഡ്രാന്റിട്സ് (Quadrantids) ഉൽക്കവർഷം ഒമാനിൽ നിന്ന് നിരീക്ഷിക്കാവുന്നതാണ്. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
The skies of the Sultanate of #Oman are set to witness the Quadrantids meteor shower tomorrow evening and into the dawn of the following day. This event is one of the most abundant annual meteor showers, with its peak activity coinciding with the start of the new Gregorian year. pic.twitter.com/CLU5VP21mA
— Oman News Agency (@ONA_eng) January 2, 2026
ജനുവരിയിൽ ദൃശ്യമാകുന്ന, ഏതാനം മണിക്കൂറുകൾ മാത്രം നീണ്ടു നിൽക്കുന്ന ക്വാഡ്രാന്റിട്സ്, അതിഗംഭീരമായ ഒരു വാന ദൃശ്യാനുഭവമാണ്. സാധാരണയായി കൊള്ളിമീൻ കാഴ്ചകളിൽ ഏറ്റവും തെളിച്ചമേറിയ ഉൽക്കമഴയാണ് ജനുവരിയിൽ ദൃശ്യമാകുന്ന ക്വാഡ്രാന്റിട്സ്.
ഒമാനിൽ 2026 ജനുവരി 3-ന് രാത്രി ഈ വാനവിസ്മയം തെളിമയോടെ നിരീക്ഷിക്കാവുന്നതാണ്. ക്വാഡ്രാന്റിട്സ് ഉൽക്കവർഷത്തിന്റെ പാരമ്യത്തിൽ മണിക്കൂറിൽ 60 മുതൽ 120 വരെ ഉൽക്കകൾ ദൃശ്യമാകുന്നതാണ്.
Cover Image: Oman News Agency.

