ട്രാഫിക് പിഴതുകകൾ അടച്ച് തീർക്കുന്നതിനുള്ള പ്രത്യേക പദ്ധതിയുമായി റാസ് അൽ ഖൈമ പോലീസ്

UAE

എമിറേറ്റിലെ വാഹന ഉടമകൾക്കിടയിൽ ട്രാഫിക് പിഴതുകകൾ അടച്ച് തീർക്കുന്നത് പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് റാസ് അൽ ഖൈമ പോലീസ് ഒരു പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. റാസ് അൽ ഖൈമ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അലി അബ്ദുല്ല ബിൻ അൽവാൻ അൽ നുഐമിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

2022 സെപ്റ്റംബർ 4-നാണ് റാസ് അൽ ഖൈമ പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. വാഹനഉടമകൾ അടച്ച് തീർക്കാൻ ബാക്കിയുള്ള പിഴതുകകൾ എളുപ്പത്തിൽ അടയ്ക്കുന്നതിന് സഹായിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ പദ്ധതി.

ഏതാനം നിബന്ധനകൾക്ക് വിധേയമായാണ് ഡ്രൈവർമാർക്ക് ഈ പദ്ധതിയുടെ ആനുകൂല്യം നൽകുന്നതെന്ന് പോലീസ് അറിയിച്ചു. ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതിനായി ട്രാഫിക് വകുപ്പിന്റെ ഓഫീസ് സന്ദർശിക്കാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.