എമിറേറ്റിലെ നിവാസികൾക്കിടയിൽ ഇലക്ട്രോണിക് തട്ടിപ്പുകളെക്കുറിച്ച് ബോധവത്‌കരണം നൽകുന്നതിനുള്ള ഒരു പ്രചാരണ പരിപാടിയ്ക്ക് റാസ് അൽ ഖൈമ പോലീസ് തുടക്കമിട്ടു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സ്വകാര്യ വിവരങ്ങൾ, സാമ്പത്തിക വിവരങ്ങൾ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിന് റാസ് അൽ ഖൈമ നിവാസികളെ പ്രാപ്തരാക്കുന്നത് ലക്ഷ്യമിട്ടാണ് ഈ നടപടി.