ബഹ്‌റൈൻ: COVID-19 റാപിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ ഫാർമസികളിൽ ലഭ്യമാക്കാൻ തീരുമാനം

Bahrain

കൊറോണ വൈറസ് പരിശോധനകൾക്കായി ഉപയോഗിക്കുന്ന റാപിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ രാജ്യത്തുടനീളമുള്ള ഫാർമസികളിൽ ലഭ്യമാക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നവംബർ 3, ചൊവ്വാഴ്ച്ചയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. 4 ബഹ്‌റൈനി ദിനാറാണ് ഇത്തരം കിറ്റുകൾക്ക് പരമാവധി ഈടാക്കാവുന്ന വിലയെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

https://twitter.com/MOH_Bahrain/status/1323640889349201922

COVID-19 രോഗബാധിതരാണോ എന്ന് വളരെ പെട്ടന്ന് കണ്ടെത്തുന്നതിനായി ഇത്തരം റാപിഡ് ടെസ്റ്റ് കിറ്റുകൾ ഉപയോഗിച്ചുള്ള പരിശോധനകൾ സഹായകമാണ്. കേവലം പതിനഞ്ച് മിനിറ്റിനകം പരിശോധനാ ഫലങ്ങൾ ലഭ്യമാകുന്ന രീതിയിലാണ് COVID-19 റാപിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ ബഹ്‌റൈനിൽ COVID-19 രോഗബാധ കണ്ടെത്തുന്നതിനായി PCR പരിശോധനകൾക്കാണ് ഔദ്യോഗികമായി അംഗീകാരം നല്കിയിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

നവംബർ 4 മുതൽ ഇത്തരം COVID-19 റാപിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ ലഭ്യമാകുന്ന ഫാർമസികളുടെ വിവരങ്ങളും മന്ത്രാലയം പങ്ക് വെച്ചിട്ടുണ്ട്. ഇവ ലഭ്യമാകുന്ന ഫാർമസികളുടെ വിവരങ്ങൾ, റാപിഡ് ടെസ്റ്റ് കിറ്റുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എന്നിവ https://healthalert.gov.bh/en/category/covid-19-rapid-test-device എന്ന വിലാസത്തിൽ ലഭ്യമാണ്.

നിലവിൽ താഴെ പറയുന്ന ഫാർമസികളിൽ COVID-19 റാപിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ ലഭ്യമാണ്:

  • Yousif Mahmood Hussain Pharmacy
  • Oxygen Pharmacy
  • Dar Al-Fouad Pharmacy
  • Al Jishi Pharmacy
  • Jaffar Pharmacy
  • Balsam Pharmacy

Photo: healthalert.gov.bh