പ്രവാസികൾക്ക് ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് വന്ദേ ഭാരത് എയർ ഇന്ത്യ വിമാനങ്ങളിൽ മടങ്ങാൻ അവസരം

GCC News

ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായി, വന്ദേ ഭാരത് മിഷന്റെ കീഴിലുള്ള എയർ ഇന്ത്യ വിമാനങ്ങളിലും, യു എ ഇ വിമാനകമ്പനികൾ നടത്തുന്ന ചാർട്ടർ വിമാനങ്ങളിലും, യാത്രാസേവനം നൽകാൻ ഇരു രാജ്യങ്ങളുടെയും വ്യോമയാന മന്ത്രാലയങ്ങൾ തമ്മിൽ ധാരണയായി. യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ അനുവാദം ലഭിച്ചിട്ടുള്ള, സാധുതയുള്ള റസിഡന്റ് വിസക്കാർക്ക് മാത്രമാണ് ഇപ്രകാരം യാത്ര അനുവദിക്കുന്നത്.

നിലവിൽ ജൂലൈ 12 മുതൽ ജൂലൈ 26 വരെയുള്ള 15 ദിവസത്തെ കാലയളവിലാണ് എയർ ഇന്ത്യ വന്ദേ ഭാരത് വിമാനങ്ങൾക്കും, യു എ ഇയിൽ നിന്നുള്ള ചാർട്ടർ വിമാനങ്ങൾക്കും ഇന്ത്യയിൽ നിന്നുള്ള യാത്രികരുമായി യു എ ഇയിലേക്ക് സർവീസ് നടത്തുന്നതിനു അനുവാദം നൽകിയിട്ടുള്ളത്.

https://twitter.com/airindiain/status/1281166839590957057

ഇതിനായുള്ള ടിക്കറ്റ് ബുക്കിംഗ് http://airindiaexpress.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെയും, ഏജന്റുമാർ മുഖേനെയും ഉടൻ ആരംഭിക്കുന്നതാണെന്ന് എയർഇന്ത്യ എക്സ്പ്രസ്സ് അല്പം മുൻപ് അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് സേവനങ്ങളുടെ കൂടുതൽ വിവരങ്ങൾ http://blog.airindiaexpress.in/india-uae-travel-update/ എന്ന വിലാസത്തിൽ ലഭ്യമാണ്.

ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് ഇത്തരത്തിൽ യാത്ര ചെയ്യുന്നതിനുള്ള നിബന്ധനകൾ:

  • നിലവിൽ ഇന്ത്യയിലുള്ള സാധുതയുള്ള യു എ ഇ റെസിഡന്റ് വിസക്കാർക്ക് മാത്രമാണ് ഇപ്രകാരം യാത്രാനുമതി.
  • യു എ ഇയിലെ ICA / GDRFA അധികൃതരുടെ അംഗീകാരം നേടിയവർക്ക് മാത്രമാണ് യാത്ര അനുവദിക്കുന്നത്.
  • ഈ യാത്രകളിൽ യു എ ഇയിലേക്കുള്ള യാത്രികർക്ക് മാത്രമാണ് അനുമതി നൽകിയിട്ടുള്ളത്.
  • ജൂലൈ 12 മുതൽ ജൂലൈ 26 വരെയുള്ള 15 ദിവസത്തെ പ്രത്യേക വിമാനങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ അനുവാദം നൽകിയിട്ടുള്ളത്.