സൗദി അറേബ്യ: ലോകകപ്പ് മത്സരങ്ങൾ കാണുന്നതിനായി 39 ഇടങ്ങൾ തയ്യാറാക്കിയതായി റിയാദ് മുനിസിപ്പാലിറ്റി

Saudi Arabia

ഫുട്ബാൾ ആരാധകർക്ക് ലോകകപ്പ് മത്സരങ്ങൾ കാണുന്നതിനും, ഇതുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കുന്നതിനുമായി 39 പ്രത്യേക ഇടങ്ങൾ ഒരുക്കിയതായി റിയാദ് മുനിസിപ്പാലിറ്റി അറിയിച്ചു.

ഇത്തരം ഇടങ്ങളിൽ പൊതുജനങ്ങൾക്ക് വേൾഡ് കപ്പ് ഫുട്ബാൾ മത്സരങ്ങൾ കാണുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. റിയാദ് മേഖലയിലെ പൊതു പാർക്കുകൾ, മുനിസിപ്പൽ ഹാളുകൾ, പബ്ലിക് സ്ക്വയറുകൾ എന്നിവിടങ്ങളിലാണ് ഇതിനായുള്ള താത്കാലിക ഒരുക്കങ്ങൾ നടത്തിയിരിക്കുന്നത്.

ഇത്തരം ഇടങ്ങളിൽ ആകെ ഇരുപത്തേഴായിരത്തിലധികം പേർക്ക് ഒരുമിച്ച് കളികൾ കാണുന്നതിനുള്ള സൗകര്യം ഉണ്ടെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.