ബഹ്‌റൈൻ: അൽ ഫത്തേഹ് ഹൈവേയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

GCC News

2022 ഓഗസ്റ്റ് 17, ബുധനാഴ്ച മുതൽ അൽ ഫത്തേഹ് ഹൈവേയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ബഹ്‌റൈൻ വർക്സ് അതോറിറ്റി അറിയിച്ചു. 2022 ഓഗസ്റ്റ് 15-നാണ് ബഹ്‌റൈൻ വർക്സ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.

താഴെ പറയുന്ന രീതിയിലാണ് ഹൈവേയിൽ ഇരുവശത്തേക്കും ഏതാനം വരികളിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തുന്നത്:

  • 2022 ഓഗസ്റ്റ് 17 മുതൽ ഒരാഴ്ചത്തേക്ക് വടക്കോട്ടേക്കു പോകുന്ന ദിശയിലുള്ള ഫാസ്റ്റ് ലേൻ അടയ്ക്കുന്നതാണ്. രണ്ട് വരികളിൽ മാത്രമാണ് ഗതാഗതം അനുവദിക്കുന്നത്.
  • 2022 ഓഗസ്റ്റ് 17 മുതൽ തെക്കോട്ടു പോകുന്ന ദിശയിൽ തറാഫാ ബിൻ അൽ അബ്ദ് അവന്യൂ മുതൽ ഷെയ്ഖ് ദൈജ അവന്യൂ വരെയുള്ള ഹൈവേയുടെ ഭാഗം പൂർണ്ണമായും അടയ്ക്കുന്നതാണ്. ഓഗസ്റ്റ് 17 മുതൽ 6 രാത്രികളിലാണ് ഈ നിയന്ത്രണം. ഈ കാലയളവിൽ ട്രാഫിക് എക്സിബിഷൻസ് അവന്യൂവിലൂടെ വഴിതിരിച്ച് വിടുന്നതാണ്.

റോഡിലെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായാണ് ഈ നിയന്ത്രണം.

Leave a Reply

Your email address will not be published. Required fields are marked *