2024 ജൂലൈ 19 മുതൽ അൽ ഖറാഫ സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. 2024 ജൂലൈ 17-നാണ് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.
അൽ ഖറാഫ സ്ട്രീറ്റിൽ ദുഹൈൽ ഇന്റർചേഞ്ച് മുതൽ അൽ റയ്യാൻ ദിശയിൽ രണ്ട് വരികൾ ജൂലൈ 19 മുതൽ താത്‌കാലികമായി അടയ്ക്കുന്നതാണ്. രണ്ട് ലൈനുകളിൽ ഗതാഗതം അനുവദിക്കുന്നതാണ്.
ഈ നിയന്ത്രണം 2024 ജൂലൈ 19 മുതൽ ഓഗസ്റ്റ് 22 വരെ ബാധകമാണ്. ദുഹൈൽ ഇന്റർചേഞ്ച്, അൽ ഖറാഫ സ്ട്രീറ്റ് പദ്ധതിയുടെ ഭാഗമായുള്ള റോഡിലെ അറ്റകുറ്റപ്പണികൾ തീർക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ നിയന്ത്രണം.