അൽ ഹിസ്ൻ സ്ട്രീറ്റിൽ 2023 ഒക്ടോബർ 30 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ (ITC) അറിയിച്ചു. 2023 ഒക്ടോബർ 27-നാണ് ITC ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം അൽ ഹിസ്ൻ സ്ട്രീറ്റിൽ ഇരുവശത്തേക്കും ഇടത് വശത്തുള്ളത് രണ്ട് വരികളിൽ ട്രാഫിക് അനുവദിക്കുന്നതല്ല. ഈ നിയന്ത്രണം 2023 ഒക്ടോബർ 27-ന് രാത്രി 10 മണിമുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
അൽ ഹിസ്ൻ സ്ട്രീറ്റിലെ നിയന്ത്രണം 2023 ഒക്ടോബർ 30, തിങ്കളാഴ്ച രാവിലെ 5 മണിവരെ തുടരും. ഈ മേഖലയിലൂടെ സഞ്ചരിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും, ട്രാഫിക് നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും, അമിതവേഗത ഒഴിവാക്കണമെന്നും ITC ആഹ്വനം ചെയ്തിട്ടുണ്ട്.