ഒമാൻ: അൽ ഖുവൈർ സ്ട്രീറ്റിൽ ഓഗസ്റ്റ് 25 വരെ ഗതാഗത നിയന്ത്രണം

GCC News

അൽ ഖുവൈർ സ്ട്രീറ്റിൽ 2025 ഓഗസ്റ്റ് 18 മുതൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. ഓഗസ്റ്റ് 17-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം അൽ ഖുവൈർ കോറിഡോർ വികസന പദ്ധതിയുടെ ഭാഗമായി ബൗഷർ വിലായത്തിലെ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന് അരികിലുള്ള സർവീസ് റോഡ് ഓഗസ്റ്റ് 18-ന് രാവിലെ മുതൽ പൂർണ്ണമായി അടയ്ക്കുന്നതാണ്.

Source: @M_Municipality

2025 ഓഗസ്റ്റ് 18 മുതൽ ഓഗസ്റ്റ് 25, തിങ്കളാഴ്ച വൈകീട്ട് വരെയാണ് ഈ ഗതാഗത നിയന്ത്രണം. റോയൽ ഒമാൻ പോലീസുമായി ചേർന്നാണ് മുനിസിപ്പാലിറ്റി ഈ ഗതാഗത നിയന്ത്രണം നടപ്പിലാക്കുന്നത്.