ഒമാൻ: അൽ ഖുവൈർ സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം

GCC News

അൽ ഖുവൈർ സ്ട്രീറ്റിൽ 2025 ജൂൺ 28 മുതൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. ജൂൺ 27-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം അൽ ഖുവൈർ കോറിഡോർ വികസന പദ്ധതിയുടെ ഭാഗമായി സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന് അരികിലുള്ള സർവീസ് റോഡ് ജൂൺ 28 മുതൽ ഘട്ടംഘട്ടമായി അടയ്ക്കുന്നതാണ്.

Source: @M_Municipality

ജൂൺ 28 മുതൽ ജൂൺ 29 വരെ പടിപടിയായും, ജൂൺ 30-ന് രാവിലെ മുതൽ ജൂലൈ 5-ന് രാവിലെ വരെ പൂർണ്ണമായും ഈ റോഡ് അടയ്ക്കുന്നതാണ്. റോയൽ ഒമാൻ പോലീസുമായി ചേർന്നാണ് മുനിസിപ്പാലിറ്റി ഈ ഗതാഗത നിയന്ത്രണം നടപ്പിലാക്കുന്നത്.