ഖത്തർ: ബു സില്ല ഇന്റർചേഞ്ചിൽ ജനുവരി 11 മുതൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

GCC News

ബു സില്ല ഇന്റർചേഞ്ചിൽ ജനുവരി 11 മുതൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. 2026 ജനുവരി 8-നാണ് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, 2026 ജനുവരി 11, ഞായറാഴ്ച മുതൽ ബു സില്ല ഇന്റർചേഞ്ച് പൂർണ്ണമായും അടയ്ക്കുന്നതാണ്. വെസ്റ്റ് ഇൻഡസ്ട്രിയൽ സ്ട്രീറ്റിൽ നിന്ന് ജി-റിങ് റോഡിലേക്ക് വരുന്ന വാഹനങ്ങളെയാണ് ഇത് ബാധിക്കുന്നത്.

Source: Qatar Public Works Authority.

2026 ജനുവരി 11, ഞായറാഴ്ച മുതൽ ജനുവരി 18, ഞായറാഴ്ച വരെ ദിനവും അർദ്ധരാത്രി മുതൽ രാവിലെ 5 മണിവരെയാണ് ഈ നിയന്ത്രണം.