ഖത്തർ: ഖാലിദ് ബിൻ അഹ്‌മദ്‌ ഇന്റർചേഞ്ച് എക്സിറ്റ് 14-ൽ ഡിസംബർ 25 മുതൽ താത്‌കാലിക ഗതാഗത നിയന്ത്രണം

GCC News

ഖാലിദ് ബിൻ അഹ്‌മദ്‌ ഇന്റർചേഞ്ച് എക്സിറ്റ് 14-ൽ ഡിസംബർ 25 മുതൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. 2025 ഡിസംബർ 22-നാണ് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.

സൽവ റോഡിൽ നിന്ന് ഈസ്റ്റ് ഇൻഡസ്ട്രിയൽ റോഡിലേക്കുള്ള ഖാലിദ് ബിൻ അഹ്‌മദ്‌ ഇന്റർചേഞ്ച് എക്സിറ്റ് 14-ലാണ് ഡിസംബർ 25-ന് 12:00 AM മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.

Source: @AshghalQatar

ഈ നിയന്ത്രണം 2025 ഡിസംബർ 27-ന് രാവിലെ 7 മണിവരെ നീണ്ട് നിൽക്കും. മേഖലയിലെ അറ്റകുറ്റപ്പണികൾക്കായാണ് ഈ നിയന്ത്രണം.