റമദാൻ: പ്രവർത്തനസമയക്രമം സംബന്ധിച്ച് റോയൽ ഒമാൻ പോലീസ് അറിയിപ്പ് നൽകി

Oman

റമദാനിലെ തങ്ങളുടെ വിവിധ വകുപ്പുകളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് റോയൽ ഒമാൻ പോലീസ് (ROP) അറിയിപ്പ് നൽകി. 2023 മാർച്ച് 22-നാണ് ROP ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, ഔദ്യോഗിക സമയക്രമം പാലിച്ച് കൊണ്ട് പ്രവർത്തിക്കുന്ന ROP-യുടെ കീഴിലുള്ള സേവനകേന്ദ്രങ്ങൾ ഉൾപ്പടെയുള്ളവ, റമദാൻ മാസത്തിൽ ഞായർ മുതൽ വ്യാഴം വരെയുള്ള ദിനങ്ങളിൽ രാവിലെ 8:30 മുതൽ ഉച്ചയ്ക്ക് 1:30 വരെ സേവനങ്ങൾ പ്രവർത്തിക്കുന്നതാണ്.

എന്നാൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് സ്റ്റേഷനുകൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ സാധാരണ സമയക്രമം പാലിച്ച് കൊണ്ട് തന്നെ പ്രവർത്തിക്കുമെന്നും ROP കൂട്ടിച്ചേർത്തു.