2022 ജൂൺ 12, ഞായറാഴ്ച മുതൽ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. 2022 ജൂൺ 11-ന് വൈകീട്ടാണ് പോലീസ് ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കാൻ പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജൂൺ 12 മുതൽ ജൂൺ 14, ചൊവ്വാഴ്ച വരെയാണ് ഈ നിയന്ത്രണം.
സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ ബുർജ് അൽ സഹ്വ റൗണ്ട്എബൗട്ട് മുതൽ മസ്കറ്റ് വിലായത്ത് വരെയുള്ള മേഖലയിലാണ് ഈ നിയന്ത്രണം ബാധകമാക്കിയിരിക്കുന്നത്. ടാൻസാനിയയുടെ പ്രസിഡണ്ട് സാമിയ സുലുഹു ഹസ്സന്റെ ഒമാൻ സന്ദർശനത്തിന്റെ ഭാഗമായാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.