രാജ്യത്തിന്റെ അമ്പത്തിനാലാമത് ദേശീയ ദിനത്തിന്റെ ഭാഗമായി ഏതാനം മേഖലകളിൽ 2024 നവംബർ 18-ന് പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തിയതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു. 2024 നവംബർ 17-നാണ് ROP ഇക്കാര്യം അറിയിച്ചത്.
تعلن شرطة عمان السلطانية – إدارة العلاقات والإعلام الأمني ـ بأنه يمنع وقوف المركبات على جانبي الطريق من دوار قصر البركة العامر بولاية السيب إلى منطقة حلبان ابتداءً من الساعة الثامنة صباحًا وحتى الثامنة من مساء يوم غدٍ الاثنين 18 نوفمبر 2024م.#شرطة_عمان_السلطانية pic.twitter.com/ygDMHoFwyC
— شرطة عُمان السلطانية (@RoyalOmanPolice) November 17, 2024
ഈ അറിയിപ്പ് പ്രകാരം 2024 നവംബർ 18, തിങ്കളാഴ്ച സീബ് വിലായത്തിലെ അൽ ബറാഖ പാലസ് റൌണ്ട്എബൌട്ട് മുതൽ ബർഖ വിലായത്തിലെ ഹൽബാൻ മേഖല വരെ റോഡിന് ഇരുവശത്തും പാർക്കിംഗ് നിരോധിച്ചിട്ടുണ്ടെന്ന് ROP വ്യക്തമാക്കിയിട്ടുണ്ട്. നവംബർ 18-ന് രാവിലെ 8 മണിമുതൽ രാത്രി 8 മണിവരെയാണ് ഈ താത്കാലിക പാർക്കിംഗ് നിരോധനം ഏർപ്പെടുത്തുന്നത്.