2023 നവംബർ 21, 25 തീയതികളിൽ രാജ്യത്തെ ഏതാനം റോഡുകളിൽ ട്രക്കുകൾ നിരോധിച്ചതായി റോയൽ ഒമാൻ പോലീസ് ട്രാഫിക് വിഭാഗം അറിയിച്ചു. 2023 നവംബർ 20-ന് വൈകീട്ടാണ് പോലീസ് ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം, 2023 നവംബർ 21, നവംബർ 25 എന്നീ ദിവസങ്ങളിൽ റോഡിൽ ഏറ്റവും തിരക്ക് അനുഭവപ്പെടാനിടയുള്ള സമയങ്ങളിലാണ് ട്രക്കുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനാണ് ഈ നടപടിയെന്ന് പോലീസ് അറിയിച്ചു.
ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന റോഡുകളിലാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്:
- മസ്കറ്റ് ഗവർണറേറ്റിലെ പ്രധാന റോഡുകളിൽ.
- അൽ ദാഖിലിയ റോഡ് (മസ്കറ്റ് – ബിദ്ബിദ് ബ്രിഡ്ജ്)
- അൽ ബതീന ഹൈവേ (മസ്കറ്റ് – ഷിനാസ്)
താഴെ പറയുന്ന പ്രകാരമാണ് മേൽപ്പറഞ്ഞ റോഡുകളിൽ ട്രക്കുകളുടെ നിയന്ത്രണം നടപ്പിലാക്കുന്നത്:
- 2023 നവംബർ 21, ചൊവ്വ – ഉച്ചയ്ക്ക് 12 മണിമുതൽ വൈകീട്ട് 4 മണിവരെ.
- 2023 നവംബർ 25, ശനി– വൈകീട്ട് 4 മണിമുതൽ രാത്രി 10 മണിവരെ.
ഈ ഉത്തരവ് കർശനമായി പാലിക്കാൻ ഒമാനിലെ ട്രക്ക് ഡ്രൈവർമാരോട് അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്.
Cover Image: Oman News Agency.