ദോഫാർ ഗവർണറേറ്റിലെ ഐൻ ഖോർ മേഖലയിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ലെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. കനത്ത മഴയെത്തുടർന്ന് ജലനിരപ്പ് ഉയർന്നതിലാണ് ഈ നടപടി.
ഈ മേഖലയിലേക്കുള്ള റോഡുകൾ താത്കാലികമായി അടച്ചതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. വിനോദസഞ്ചാരികളുടെ സുരക്ഷ മുൻനിർത്തിയാണ് ഈ തീരുമാനം.
ജലനിരപ്പ് അപകടകരമായ രീതിയിൽ നിന്ന് താഴുന്നത് വരെ ഈ തീരുമാനം ബാധകമായിരിക്കും.