മസ്കറ്റ് ഗവർണറേറ്റിലെ അൽ ഖുറം പ്രദേശത്തെ സേവനകേന്ദ്രം പ്രവർത്തിച്ച് തുടങ്ങിയതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു. ഡിസംബർ 17-നാണ് ROP ഇക്കാര്യം അറിയിച്ചത്.
ഇതോടെ ഈ സേവനകേന്ദ്രത്തിൽ നിന്ന് ട്രാഫിക്ക്, പാസ്പോർട്ട്, സിവിൽ സ്റ്റാറ്റസ്, റെസിഡൻസ് തുടങ്ങിയ വിവിധ സേവനങ്ങൾ ലഭ്യമാകുന്നതാണ്. മേഖലയിലെ നിവാസികളോട്, ഇത്തരം സേവനങ്ങൾക്കായി ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റിനെയോ, അത്ബാ, അൽ ഖൗദ്, മാബേല, ഖുറിയത് എന്നിവിടങ്ങളിലെ സേവനകേന്ദ്രങ്ങളെയോ ഉപയോഗിക്കുന്നതിനു പകരം അൽ ഖുറമിൽ ആരംഭിച്ചിട്ടുള്ള സേവനകേന്ദ്രത്തിലെത്താനും ROP നിർദ്ദേശിച്ചിട്ടുണ്ട്.