റമദാൻ മാസത്തിൽ രാജ്യത്തെ ഏതാനം റോഡുകളിൽ ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു. 2023 മാർച്ച് 22-നാണ് ROP ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
റമദാനിൽ റോഡുകളിലെ ട്രാഫിക് തിരക്ക് ഒഴിവാക്കുന്നതിനായാണ് ഈ തീരുമാനം.
ഒമാനിലെ താഴെ പറയുന്ന റോഡുകളിലാണ് ROP ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്:
- മസ്കറ്റ് ഗവർണറേറ്റിലെ എല്ലാ പ്രധാന റോഡുകളിലും.
- അൽ ദാഖിലിയ റോഡ് (മസ്കറ്റ് – ബിദ്ബിദ് ബ്രിഡ്ജ്)
- അൽ ബതീന ഹൈവേ (മസ്കറ്റ് – ഷിനാസ്)
താഴെ പറയുന്ന പ്രകാരമാണ് മേൽപ്പറഞ്ഞ റോഡുകളിൽ ട്രക്കുകളുടെ നിയന്ത്രണം നടപ്പിലാക്കുന്നത്:
- ഞായർ മുതൽ വ്യാഴം വരെ – രാവിലെ 6 മണിമുതൽ രാവിലെ 9 മണിവരെ, ഉച്ചയ്ക്ക് 12 മണിമുതൽ വൈകീട്ട് 4 മണിവരെ.
- ശനിയാഴ്ച്ചകളിൽ – വൈകീട്ട് 6 മണിമുതൽ രാത്രി 10 മണിവരെ.
ഈ ഉത്തരവ് കർശനമായി പാലിക്കാൻ ഒമാനിലെ ട്രക്ക് ഡ്രൈവർമാരോട് ROP ആഹ്വാനം ചെയ്തിട്ടുണ്ട്.