ദോഫാർ ഗവർണറേറ്റിൽ 2024 നവംബർ 18, തിങ്കളാഴ്ച മുതൽ ഏതാനം പ്രധാനപ്പെട്ട സുരക്ഷാ സേവനങ്ങൾ പ്രവർത്തനക്ഷമമാക്കുന്നതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു. 2024 നവംബർ 17-നാണ് ROP ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
تعلن شرطة عُمان السلطانية للجمهور الكريم بأنه سيتم تفعيل مركز شرطة ريسوت ومبنى خدمات الجوازات والأحوال المدنية، والمرور والجمارك ومركز شرطة خفر السواحل ومركز أمن ميناء صلالة اعتبارًا من يوم غد الاثنين الموافق ١٨ نوفمبر ٢٠٢٤م.#شرطة_عمان_السلطانية pic.twitter.com/n4YbdccLdk
— شرطة عُمان السلطانية (@RoyalOmanPolice) November 17, 2024
ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന പോലീസ്, സുരക്ഷാ സേവനങ്ങളാണ് നവംബർ 18 മുതൽ പ്രവർത്തനക്ഷമമാക്കുന്നത്:
- റായ്സുത് പോലീസ് സ്റ്റേഷൻ.
- പാസ്സ്‌പോർട്ട് ആൻഡ് സിവിൽ സ്റ്റാറ്റസ് സർവീസസ് ബിൽഡിങ്.
- ട്രാഫിക് ആൻഡ് കസ്റ്റംസ് സർവീസസ് ബിൽഡിങ്.
- കോസ്റ്റ് ഗാർഡ് പോലീസ് സ്റ്റേഷൻ.
- സലാല പോർട്ട് സെക്യൂരിറ്റി സെന്റർ.