ഒമാൻ: വ്യാജ സാമൂഹിക മാധ്യമ അക്കൗണ്ടുകളെക്കുറിച്ച് മുന്നറിയിപ്പ്

Oman

വ്യാജ ഓൺലൈൻ അക്കൗണ്ടുകളെക്കുറിച്ച് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം വ്യാജ അക്കൗണ്ടുകളിൽ സ്വകാര്യ വിവരങ്ങൾ പങ്ക് വെക്കാതിരിക്കാൻ രാജ്യത്തെ നിവാസികളും, പൗരന്മാരും ജാഗ്രത പുലർത്തണമെന്ന് ഒമാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രാഫിക്കിന്റെ ഔദ്യോഗിക സാമൂഹിക അക്കൗണ്ട് എന്ന രീതിയിൽ തെറ്റിദ്ധരിപ്പിക്കുന്ന ഒരു വ്യാജ സാമൂഹിക മാധ്യമ അക്കൗണ്ടിന്റെ വിവരങ്ങൾ പങ്ക് വെച്ച് കൊണ്ടാണ് റോയൽ ഒമാൻ പോലീസ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

ഈ സാമൂഹിക അക്കൗണ്ട് വ്യാജമാണെന്നും, ഇതുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രാഫിക്കിന് ബന്ധമില്ലെന്നും പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ അക്കൗണ്ടുമായി യാതൊരു സ്വകാര്യ വിവരങ്ങളും പങ്ക് വെക്കരുതെന്ന് പോലീസ് കൂട്ടിച്ചേർത്തു.