ഒമാൻ: സുൽത്താൻ സൈദ് ബിൻ തൈമൂർ റോഡിൽ മണൽക്കൂനകളുടെ സാന്നിദ്ധ്യം; പോലീസ് മുന്നറിയിപ്പ് നൽകി

GCC News

ആദം വിലായത്തിലെ സുൽത്താൻ സൈദ് ബിൻ തൈമൂർ റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ കാറ്റ് മൂലം റോഡിൽ ഉണ്ടായിട്ടുള്ള മണൽക്കൂനകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി. 2025 ജൂലൈ 9-നാണ് റോയൽ ഒമാൻ പോലീസ് ഈ അറിയിപ്പ് നൽകിയത്.

ഈ മേഖലയിൽ അനുഭവപ്പെടുന്ന ശക്തമായ കാറ്റ് മൂലം സൈദ് ബിൻ തൈമൂർ റോഡിൽ മണൽക്കൂനകൾ രൂപപ്പെട്ടിട്ടുണ്ടെന്നും അതിനാൽ ഡ്രൈവർമാർ ജാഗ്രത പുലർത്തണമെന്നും പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. ഈ റോഡിലെ അൽ ബറകാത് ബ്രിഡ്ജ് മുതൽ അൽ സാഹിയ മേഖല വരെയുള്ള ഭാഗങ്ങളിലാണ് മണൽക്കൂനകൾ രൂപപ്പെട്ടിട്ടുള്ളത്.

ശക്തമായ പൊടിക്കാറ്റിൽ റോഡിലെ കാഴ്ച മറയുന്നതിനാൽ ഡ്രൈവർമാർ വളരെയധികം ജാഗ്രതയോടെ വാഹനങ്ങൾ ഡ്രൈവ് ചെയ്യേണ്ടതാണ്.