യു എ ഇ: കടൽ പ്രക്ഷുബ്ദമാകുന്നതിന് സാധ്യതയുള്ളതായി മുന്നറിയിപ്പ്; അന്തരീക്ഷ താപനില ഉയരും

UAE

2022 മെയ് 19, വ്യാഴാഴ്ച രാജ്യത്തെ കടൽത്തീരങ്ങളിൽ ശക്തമായ തിരമാലകൾക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് അനുഭവപ്പെടാമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

അറേബ്യൻ ഗൾഫ് തീരമേഖലകളിൽ ആറ് അടി വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ട്. വ്യാഴാഴ്ച ഉച്ചവരെ കടൽ പ്രക്ഷുബ്ദമായി തുടരാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടി.

രാജ്യത്ത് അന്തരീക്ഷ താപനില ഉയരാനിടയുണ്ടെന്നും, പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. യു എ ഇയുടെ ഏതാനം മേഖലകളിൽ അന്തരീക്ഷ താപനില 45 ഡിഗ്രി സെൽഷ്യസ് വരെ അനുഭവപ്പെടാനിടയുള്ളതായി അധികൃതർ അറിയിച്ചു.