COVID-19 സാഹചര്യത്തിൽ, രാജ്യത്ത് താത്‌കാലികമായി നിർത്തിവെച്ചിരുന്ന, റോയൽ ഒമാൻ പോലീസുമായി (ROP) ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ജൂലൈ 1 മുതൽ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതിനായുള്ള ROP സേവനകേന്ദ്രങ്ങൾ, ജൂലൈ 1-നു സുരക്ഷാ മുൻകരുതലുകളോടെ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും .
മാർച്ച് 19 മുതൽ നിർത്തിവെച്ചിരുന്ന വിസ നടപടികൾ, വിസ സ്റ്റാമ്പിങ്ങ്, റെസിഡന്റ് കാർഡ്, ട്രാഫിക് സേവനങ്ങൾ മുതലായവയെല്ലാം, ഇതോടെ ജനങ്ങൾക്ക് ജൂലൈ മുതൽ ലഭ്യമാകുന്നതാണ്. അധികൃതർ നിർദ്ദേശിക്കുന്ന സുരക്ഷാ മുൻകരുതലുകൾ പാലിച്ച് കൊണ്ട് മാത്രമേ ഇത്തരം കേന്ദ്രങ്ങളിലേക്ക് ജനങ്ങൾക്ക് പ്രവേശനം അനുവദിക്കൂ എന്ന് ROP വ്യക്തമാക്കിയിട്ടുണ്ട്.