ഓഗസ്റ്റ് 28-ന് ഷെയ്ഖ് സായിദ് റോഡിലെ യാത്രകൾക്ക് കാലതാമസം നേരിടാമെന്ന് RTA അറിയിപ്പ് നൽകി

UAE

2022 ഓഗസ്റ്റ് 28, ഞായറാഴ്ച ദുബായിലെ ഷെയ്ഖ് സായിദ് റോഡിലൂടെ യാത്ര ചെയ്യുന്നവർക്ക് റോഡിൽ കാലതാമസം നേരിടാനുള്ള സാധ്യതയുണ്ടെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഷെയ്ഖ് സായിദ് റോഡിൽ ഷാർജ ഭാഗത്തേക്ക് യാത്ര ചെയ്യുന്ന ദിശയിൽ അൽ മെയ്ദാൻ റോഡ് ഇന്റർചേഞ്ച് (ഇന്റർചേഞ്ച് 2), ഫിനാൻഷ്യൽ സെന്റർ റോഡ് ഇന്റർചേഞ്ച് (ഇന്റർചേഞ്ച് 1) എന്നിവയ്ക്കിടയിലുള്ള ഭാഗത്താണ് റോഡിൽ കാലതാമസം നേരിടാനുള്ള സാധ്യത അറിയിച്ചിട്ടുള്ളത്. 2022 ഓഗസ്റ്റ് 28, ഞായറാഴ്‌ച 12 AM മുതൽ 2022 ഓഗസ്റ്റ് 29, തിങ്കളാഴ്ച 12 AM വരെയാണ് ഈ ഗതാഗത തടസ സാധ്യത.