മൺസൂൺ മഴക്കാലത്തെ (ഖരീഫ് സീസൺ) സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത് ബഹ്‌റൈനിൽ നിന്ന് സലാലയിലേക്ക് 2023 ജൂലൈ 5 മുതൽ നേരിട്ടുള്ള വിമാനസർവീസുകൾ നടത്തുമെന്ന് സലാംഎയർ വ്യക്തമാക്കി. 2023 ജൂൺ 4-നാണ് സലാംഎയർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഖരീഫ് സീസൺ ആരംഭിക്കുന്നതോടെ സലാലയിലേക്ക് യാത്രികരുടെ വലിയ തിരക്ക് അനുഭവപ്പെടുന്നതാണ്. ഈ സാഹചര്യത്തിൽ ബഹ്‌റൈനിൽ നിന്ന് സലാലയിലേക്ക് ഖരീഫ് സീസണിൽ ഉടനീളം സലാംഎയർ വിമാനസർവീസുകൾ നടത്തുന്നതാണ്.
ഒമാൻ വിഷൻ 2040-ന്റെ ഭാഗമായി ടൂറിസം മേഖലയിൽ കൂടുതൽ സേവനങ്ങൾ ഒരുക്കുന്നതിനായാണ് സലാംഎയർ ഈ വിമാന സർവീസ് ആരംഭിക്കുന്നത്.
Cover Image: SalamAir.