ഒമാൻ: 4 ഇന്ത്യൻ നഗരങ്ങളിലേക്ക് സലാംഎയർ സർവീസുകൾ തുടരുന്നു; തിരുവനന്തപുരത്തേക്കും, കോഴിക്കോട്ടേക്കും സർവീസുകൾ

GCC News

മസ്കറ്റിൽ നിന്ന് നാല് ഇന്ത്യൻ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ തുടരുന്നതായി സലാംഎയർ അറിയിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിൽ തിരുവനന്തപുരത്തേക്കും, കോഴിക്കോട്ടേക്കും സലാം എയർ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഫെബ്രുവരി 9-ന് ട്വിറ്ററിലൂടെയാണ് സലാംഎയർ ഇക്കാര്യം പ്രഖ്യാപിച്ചത്. താഴെ പറയുന്ന ഇന്ത്യൻ നഗരങ്ങളിലേക്കാണ് സലാം എയർ സർവീസുകൾ പ്രഖ്യാപിച്ചിട്ടുള്ളത്.

  • തിരുവനന്തപുരം – മസ്കറ്റിൽ നിന്ന് ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ. മസ്കറ്റിലേക്ക് തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ.
  • കോഴിക്കോട് – മസ്കറ്റിൽ നിന്ന് ചൊവ്വ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ. മസ്കറ്റിലേക്ക് ബുധൻ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ.
  • ജയ്‌പൂർ – മസ്കറ്റിൽ നിന്ന് ബുധൻ, വെള്ളി ദിവസങ്ങളിൽ. മസ്കറ്റിലേക്ക് ബുധൻ, വെള്ളി ദിവസങ്ങളിൽ.
  • ലക്നൗ – മസ്കറ്റിൽ നിന്ന് തിങ്കൾ, വ്യാഴം, ഞായർ ദിവസങ്ങളിൽ. മസ്കറ്റിലേക്ക് തിങ്കൾ, വ്യാഴം, ഞായർ ദിവസങ്ങളിൽ.

ടിക്കറ്റുകൾ ലഭിക്കുന്നതിനായി https://www.salamair.com/en/ എന്ന വിലാസത്തിലൂടെയോ 00968-24272222 എന്ന നമ്പറിലൂടെയോ സലാംഎയറുമായി ബന്ധപ്പെടാവുന്നതാണ്.