സൗദി: വാക്സിനെടുക്കാത്ത ഗാർഹിക ജീവനക്കാർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകി

Saudi Arabia

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത ഗാർഹിക ജീവനക്കാർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ സൗദി അറേബ്യ അനുമതി നൽകി. സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ സ്രോതസുകളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

വാക്സിനെടുക്കാത്ത ഗാർഹിക ജീവനക്കാർക്ക് സാധാരണ രീതിയിൽ സൗദി അറേബ്യയിലേക്ക് പ്രവേശിക്കാമെന്നാണ് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ് ഏർപ്പെടുത്തിയിരുന്ന PCR നെഗറ്റീവ് റിസൾട്ട് ഇപ്പോൾ ആവശ്യമില്ലെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.