സൗദി അറേബ്യ: 6 മരണം; 1122 പേർക്ക് COVID-19

Breaking

സൗദി അറേബ്യയിൽ 1122 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 20, തിങ്കളാഴ്ച്ച അറിയിച്ചു. ഇതോടെ സൗദിയിലെ ആകെ COVID-19 ബാധിതരുടെ എണ്ണം 10484 ആയി. ഇതിൽ ഭൂരിഭാഗം പേരും വിദേശികളാണ്.

92 പേർക്ക് കൂടി രോഗം ഭേദമായതായും മന്ത്രാലയം കൂട്ടിച്ചേർത്തു. ഇതുവരെ 1490 പേർക്കാണ് രാജ്യത്തു രോഗം ഭേദമായത്.

കൊറോണാ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന 6 പേർ കൂടി മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതോടെ സൗദിയിൽ COVID-19 നെ തുടർന്നുള്ള മരണം 103 ആയി. 96 പേർ കൂടി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുന്നതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.